Kerala
തൃശൂർ: വയനാട് ദുരിതബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്കു 2.30നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കും. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്‍പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതികകാരണങ്ങളാൽ സർക്കാർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവടസ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങിൽ നൽകും.
ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
National
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണ് ഡല്‍ഹിയിലെ എഐ ഉച്ചകോടിയിൽ നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഉച്ചകോടിയില്‍ ഇന്ത്യയുടെ ഡാറ്റ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്ശിപ്പിക്കുകയുമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ചൈനീസ് നിര്‍മിത റോബോട്ട് ഇന്ത്യയിലെ സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോട്ടിയാസ് വികസിപ്പിച്ചതായി അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
റോബോട്ട് ചൈനീസ് നിര്‍മിതമാണെന്ന് കണ്ടെത്തിയതോടെ വിഷയം വിവാദമാകുകയും സര്‍വകലാശാലയോട് ഉച്ചകോടിയില്‍നിന്ന് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സംഭവത്തിലൂടെ മോദി സര്‍ക്കാര്‍ ആഗോളതലത്തില്‍ ഇന്ത്യയെ പരിഹാസപാത്രമാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
ഉച്ചകോടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.
ആദ്യദിനം നേരിട്ട തിരക്കില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നതായി അഖിലേഷ് ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയെ ഗതാഗതക്കുരുക്കിലാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
National
ബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നൽകിയ അപകീർത്തിക്കേസ് കർണാടക ഹൈക്കോടതി തള്ളി. കർണാടകത്തിൽ 2023 ലെ ബിജെപി ഭരണകാലത്ത് അഴിമതി നടന്നുവെന്നാരോപിച്ച് കാർഡ് പ്രസിദ്ധീകരിച്ചുവെന്നായിരുന്നു ഹർജിക്കാരായ ബിജെപിയുടെ ആക്ഷേപം. രാഹുൽ ഗാന്ധിക്കു പുറമേ അന്നത്തെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ എന്നിവർക്കെതിരേയും കേസ് ഉണ്ടായിരുന്നു.
കേസ് തുടരുന്നത് നിയമത്തെ പരിഹസിക്കന്നതിനു തുല്യമാണെന്ന രാഹുലിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് എസ്.സുനിൽ ദത്ത് യാദവിന്റെ തീരുമാനം.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പാർലമെന്റിലുണ്ടായ പോര് ഇരുകൂട്ടരും പുറത്തേക്കു വ്യാപിപ്പിക്കുകയാണ്.
വ്യവസായമന്ത്രി പീയൂഷ് ഗോയൽ കരാറിനെപ്പറ്റി നുണ പറയുകയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആരോപിച്ചു. അമേരിക്ക ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ പൂജ്യമാക്കുകയും ഇന്ത്യക്ക് 18 ശതമാനമാക്കി നിലനിർത്തുകയും ചെയ്താൽ നമ്മുടെ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ അതു ഗുരുതരമായി ബാധിക്കുമെന്ന് രാഹുൽ ആരോപിച്ചു.
അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യുമെന്ന വ്യവസ്ഥയിലാണ് ബംഗ്ലാദേശിന് പൂജ്യം തീരുവ നൽകിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇത്തരത്തിൽ അമേരിക്കയിൽനിന്നുള്ള പരുത്തി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ നമുക്കും പൂജ്യം തീരുവ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ നമ്മുടെ പരുത്തി കർഷകർ എന്തു ചെയ്യുമെന്നും രാഹുൽ ചോദിച്ചു.
ഇന്ത്യയുടെ പരുത്തി കൂടുതലും കയറ്റുമതി ചെയ്യുന്നത് ബംഗ്ലാദേശിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കുന്നതായി ബംഗ്ലാദേശ് സൂചന നൽകിത്തുടങ്ങി. ഇന്ത്യൻ തുണിവ്യവസായത്തെ നശിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അറിയാമായിരുന്നിട്ടും മോദിസർക്കാർ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ, സന്പദ്വ്യവസ്ഥയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചു.
മോദിസർക്കാരിനെ വിമർശിക്കാൻ ക്രിയാത്മകമായി ഒന്നുമില്ലാത്തതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. വ്യാപാര കരാറുകൊണ്ട് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിനു നേട്ടം മാത്രമേ ഉണ്ടാകൂ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തു സംസ്കരിച്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ആഗോളവ്യാപാരത്തിൽ തുടർന്നുപോരുന്ന നടപടിയാണെന്നും ഗോയൽ പറഞ്ഞു. കള്ളം പറയുകയും അത് ആവർത്തിക്കുകയുമാണ് പ്രതിപക്ഷനേതാവിന്റെ രീതിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
യുപിഎ സർക്കാരിന്റെ കാലത്തു മാത്രമാണ് കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്നും ബിജെപി സർക്കാർ കർഷകരെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ കേന്ദ്രസർക്കാർ അവകാശലംഘന നോട്ടീസ് നൽകില്ലെന്നു പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു.
രാഹുലിന്റെ പാർലമെന്ററി പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയ അവതരണത്തിന് പാർട്ടി എംപി നിഷികാന്ത് ദുബെ നോട്ടീസ് നൽകിയതിനാൽ സർക്കാർ മറ്റൊരു നോട്ടീസ് നൽകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാഹുലിനെതിരായ നോട്ടീസ് നേരിട്ടു പാർലമെന്റിൽ കൊണ്ടുവരണോ അതോ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് അയയ്ക്കണോ എന്ന വിഷയം സ്പീക്കറുമായി കൂടിയാലോചിച്ചു ചെയ്യുമെന്നും റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് നിഷികാന്ത് ദുബെ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് ബിജെപി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാഹുലിനെതിരേ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. രാഹുൽ അർബൻ നക്സലിനെപ്പോലെ പെരുമാറുന്നുവെന്നും രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടുചേരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.
രാഹുൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും തെറ്റായ ആരോപങ്ങൾ ഉന്നയിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരേ അവകാശലംഘന നോട്ടീസ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽനിന്നു തടഞ്ഞത് പാർലമെന്ററി നടപടിക്രമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്നു രാജ്യസഭ മുൻ ഉപാധ്യക്ഷനും പ്രമുഖ പാർലമെന്റേറിയനുമായ പ്രഫ. പി.ജെ. കുര്യൻ.
പാർലമെന്റിൽ എംപിമാർ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം ഭരണഘടനാവിരുദ്ധവും നിയമനിർമാണ സഭയുടെ അധികാരങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റവുമാണെന്നും എട്ടു തവണ പാർലമെന്റംഗമായിരുന്ന കുര്യൻ വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചുതുടങ്ങിയപ്പോൾ ഉദ്ധരിക്കാൻ ഒരുങ്ങിയത് നിയമപ്രകാരം പബ്ലിഷ് ചെയ്ത ഒരു പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽനിന്നാണ്. പൊതുസഞ്ചയത്തിലുള്ള (പബ്ലിക് ഡൊമെയ്ൻ) ലേഖനത്തിൽനിന്നുള്ള ഭാഗം പ്രസംഗിക്കുന്നതു തടയാൻ നിയമവും ചട്ടങ്ങളുമില്ല.
പ്രസിദ്ധീകരിക്കാത്ത ബുക്കിന്റെ കാര്യം പറഞ്ഞു പൊതുമധ്യത്തിലുള്ള ഉദ്ധരണി (ക്വോട്ട്) തടയാനും വകുപ്പില്ല. പൊതുസഞ്ചയത്തിലുള്ളത് ഉന്നയിക്കുന്നതിൽനിന്നു പ്രതിപക്ഷനേതാവിനെ തടയാൻ കഴിയുന്ന നിയമമോ കീഴ്വഴക്കമോ രീതിയോ ലോക്സഭയിലില്ല.- പ്രഫ. കുര്യൻ തുറന്നടിച്ചു.
സ്പീക്കർ നീതിമാനാകണം
ഉദ്ധരണിയുടെ സത്യസന്ധതയെക്കുറിച്ച് സ്പീക്കർക്കു സംശയമുണ്ടായിരുന്നെങ്കിൽ അത് ആധികാരികമാക്കാൻ (ഒഥന്റിക്കേറ്റ്) ചെയ്യാൻ ആവശ്യപ്പെടാം. സ്പീക്കർ അതു ചെയ്തില്ല. ഉദ്ധരിച്ചതിൽ സത്യസന്ധമല്ലാത്തതോ അപമാനകരമായതോ എന്തെങ്കിലും ഉണ്ടെങ്കിൽ സ്പീക്കർക്ക് അതു നീക്കംചെയ്യാം. അംഗത്തിനെതിരേ നടപടിയെടുക്കുകയും ചെയ്യാം. പ്രതിപക്ഷനേതാവ് പറഞ്ഞശേഷമുള്ള നിയമാനുസൃതമായ മാർഗം അതായിരുന്നു. അതിനു പകരം സ്പീക്കർ ചെയ്തതു പ്രതിപക്ഷനേതാവിനെ തടയുകയാണ്.
“വീണ്ടും ലോക്സഭാ സ്തംഭനത്തെക്കുറിച്ച്”എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമത്തിൽ ഇതേക്കുറിച്ചെഴുതിയ രണ്ടാമത്തെ കുറിപ്പിൽ കുര്യൻ ചൂണ്ടിക്കാട്ടി.
“മുൻകൂർ നോട്ടീസ് കൊടുത്തിട്ടായാലും കൊടുക്കാതെയായാലും പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽ നിന്നു തടയുന്നത് പാർലമെന്ററി കീഴ്വഴക്കങ്ങൾക്കും (കണ്‍വെൻഷൻസ്) നടപടിക്രമങ്ങൾക്കും വിരുദ്ധമാണ്.
എന്റെ ദീർഘകാല പാർലമെന്ററി ചരിത്രത്തിൽ ഒരിക്കൽപോലും അങ്ങനെയൊരു സംഭവം അറിയില്ല. സഭാനേതാവോ പ്രതിപക്ഷനേതാവോ എപ്പോൾ എഴുന്നേറ്റാലും അവർക്ക് അവസരം നൽകുകയാണ് ഇതുവരെയുള്ള കീഴ്വഴക്കം. സ്പീക്കർസ്ഥാനം ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനാപദവിയാണ്. അദ്ദേഹം നീതിമാനായാൽ മാത്രം പോരാ, മറിച്ച് അങ്ങനെയാണെന്നു തോന്നിപ്പിക്കുകയും വേണം. രണ്ടു രീതിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്” - രാജ്യസഭയുടെ മുൻ ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി.
രാഹുൽഗാന്ധി ഉദ്ധരിക്കാൻ ആസ്പദമാക്കിയ വിഷയം അതീവ ഗൗരവമുള്ളതാണെന്നതാണു മറ്റൊരു കാര്യമെന്ന് പ്രഫ. കുര്യൻ ഓർമിപ്പിച്ചു. ചൈനീസ് പട്ടാളം നമ്മുടെ അതിർത്തിയിലേക്ക് കയറുന്പോഴുണ്ടായ കേന്ദ്രസർക്കാരിന്റെ നിസംഗതയാണു വിഷയം. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ചൈനീസ് ആക്രമണസാധ്യതയുള്ള സാഹചര്യത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചുമാണിത്. രണ്ടര മണിക്കൂറിനുശേഷം തീരുമാനമെടുക്കുവാനുള്ള അധികാരം പട്ടാളത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
ഗൗരവതരമായ ഈ വീഴ്ച പാർലമെന്റിലല്ലാതെ എവിടെയാണു ചർച്ച ചെയ്യേണ്ടത്? സൈനികമേധാവിയുടെ ആരോപണം തെറ്റാണെങ്കിൽ സർക്കാരിനതു നിഷേധിക്കുകയും വിശദീകരിക്കുകയും ചെയ്യാം. അത്തരമൊരു ചർച്ച നിഷേധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇത്ര വലിയ വീഴ്ച പാർലമെന്റും ജനങ്ങളും അറിയേണ്ടതല്ലേയെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവായ കുര്യൻ ചോദിച്ചു.
ലെജിസ്ലേച്ചറിനുമേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റം
ചില വിഷയങ്ങളെക്കുറിച്ചുള്ള എംപിമാരുടെ ചോദ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ മറുപടി പറയുകയോ വേണ്ടെന്ന് ലോക്സഭാ സെക്രട്ടറിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിനെയും കുര്യൻ നിശിതമായി വിമർശിച്ചു. ഭരണഘടനപ്രകാരം അങ്ങനെയൊരു നിർദേശം നൽകാൻ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ അധികാരമില്ല. ചോദ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് ലോക്സഭാ സെക്രട്ടേറിയറ്റാണ്. സർക്കാരിന് അതിൽ യാതൊരു അധികാരവുമില്ല. ലെജിസ്ലേച്ചറിന്റെ മേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണു നടന്നത്. ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമാണിതെന്നും പ്രഫ. കുര്യൻ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സ്പീക്കര്‍ ഓം ബിർളക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതിന് പിന്നാലെ തിരിച്ചടിക്കൊരുങ്ങി ഭരണപക്ഷം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നല്കി.
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയിൽ നോട്ടീസ് നല്‍കിയത്.
ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം.
ബജറ്റ് ചര്‍ച്ചയില്‍ തെളിവുകളൊന്നുമില്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. മുന്‍കൂട്ടി അറിയിക്കാതെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ എപ്സ്റ്റീന് ഫയല്‍ ആരോപണം ഉയര്‍ത്തി, ജോര്‍ജ് സോറോസിനെ പോലെയുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ദുരൂഹമായ യാത്രകള്‍ നടത്തുന്നു തുടങ്ങിയവയാണ് ആക്ഷേപം.
രാജ്യത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെ രാഹുലിന് ആരാണ് ധനസഹായം നൽകുന്നതെന്നും എവിടെനിന്നാണ് പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുലിനു ലഭിച്ചതെന്നും ചോദിച്ച നിഷികാന്ത് ദുബെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഭീഷണി വിലപ്പോവില്ലെന്നും, രാഹുല്‍ ഗാന്ധിക്കെതിരെ എത്രയോ കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
National
ന്യൂഡൽഹി: വ്യാപാര കരാറിന്റെ പേരിൽ ഇന്ത്യയെ അമേരിക്കയ്ക്കു വിറ്റെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അമേരിക്കയുടെ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയെന്നും ഭാരതമാതാവിനെ വിറ്റതിൽ ലജ്ജയില്ലേയെന്നും പാർലമെന്റിൽ രാഹുൽ ചോദിച്ചു.
എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുണ്ട്. 30 ലക്ഷം എപ്സ്റ്റീൻ ഫയലുകൾകൂടി പുറത്തുവരാനുണ്ട്. എപ്സ്റ്റീൻ ഫയലിന്റെയും ബിജെപിയുടെ സാന്പത്തിക സ്രോതസായ അദാനിക്കെതിരേയുള്ള അമേരിക്കയിലെ കേസിന്റെയും പേരിൽ മോദിയുടെ കഴുത്ത് അമേരിക്ക ഞെരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മേലുള്ള ഈ സമ്മർദം കാരണമാണ് ട്രംപിനുമുന്നിൽ കീഴടങ്ങിയത്. പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയമാണെന്നും രാഹുൽ ആരോപിച്ചു.
മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപി എംപിമാർ ഉയർത്തിയ തടസവാദങ്ങളെ അവഗണിച്ചായിരുന്നു ബജറ്റ് ചർച്ചയിലെ രാഹുലിന്റെ രൂക്ഷവിമർശനം. സഭയുടെ അധ്യക്ഷവേദിയിലുണ്ടായിരുന്ന ജഗദാംബിക പാലും പലതരത്തിൽ രാഹുലിന്റെ പ്രസംഗത്തിന് തടസവാദങ്ങളുയർത്തിയെങ്കിലും അക്ഷോഭ്യനായി പറയാനുള്ളതെല്ലാം ആവർത്തിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു രാഹുൽ നടത്തിയ പ്രസംഗത്തെ പതിവിലേറെ കരഘോഷത്തോടെയാണു പ്രതിപക്ഷ എംപിമാർ പിന്തുണച്ചത്.
അമേരിക്ക അവരുടെ കർഷകരെ സംരക്ഷിക്കുന്നു. അതുപോലെ ഇന്ത്യയിലെ കർഷകരെ സംരക്ഷിക്കണമെന്നു പറയണമായിരുന്നു. വ്യാപാര കരാർ ചർച്ച ചെയ്യുന്നത് ഇന്ത്യാ സഖ്യമായിരുന്നെങ്കിൽ നമ്മുടെ കർഷകരെ സംരക്ഷിക്കുമായിരുന്നു. വ്യാവസായികമായി വൻതോതിൽ കൃഷി ചെയ്യുന്ന അമേരിക്കയിലെ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതികൾക്കാകട്ടെ 18 ശതമാനം തീരുവ അമേരിക്ക ഏർപ്പെടുത്തുകയും ചെയ്തു. അമേരിക്കയ്ക്കു നേരത്തേയുണ്ടായിരുന്ന തീരുവ ഒഴിവാക്കി. എന്നാൽ തിരിച്ച് അമേരിക്ക 18 ശതമാനം തീരുവ ഏർപ്പെടുത്തി. തുല്യതയിലല്ല ഈ കരാർ. ഇന്ത്യയിലെ കർഷകരെ ഇതു തകർക്കും. -രാഹുൽ പറഞ്ഞു.
ലോകം വലിയ അനിശ്ചിതത്വത്തിന്റെയും തീവ്ര സംഘർഷങ്ങളുടെയും യുഗത്തിലേക്കു പ്രവേശിച്ചുവെന്ന് സാന്പത്തിക സർവേയിൽ കേന്ദ്രസർക്കാർ തന്നെ പറയുന്നു. എന്നിട്ടും അതിൽനിന്നു രാജ്യത്തെ രക്ഷിക്കാതെയുള്ള ഈ കരാർ അന്പരപ്പിച്ചു. സാന്പത്തികവും ഊർജവുമെല്ലാം ഇക്കാലത്ത് ആയുധങ്ങളാക്കപ്പെടുന്നു.
ലോകശക്തിയായി തുടരാൻ അമേരിക്കയ്ക്ക് ഇന്ത്യക്കാരുടെ ഡാറ്റ ആവശ്യമാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഡാറ്റ അമേരിക്കയ്ക്കു കൈമാറുന്നു. ചെറുകിട, ഇടത്തരം ബിസിനസുകളെയും വിറ്റു. ഏറ്റവും പ്രധാനമായി, ഇന്ത്യയുടെ ഊർജസുരക്ഷ വിറ്റുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു മുന്‍പും ഇടയിലും രാഹുൽ ഗാന്ധിയും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മിൽ വാഗ്വാദം.
നേരത്തെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുലിന്റെ പ്രസംഗം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിന്റെയും അമിത് ഷായുടെയും റിജുജുവിന്റെയും നേതൃത്വത്തിൽ പൂർണമായി തടസപ്പെടുത്തിയതിനു പിന്നാലെയാണു ബജറ്റ് ചർച്ചയിലെ രാഹുലിന്റെ പ്രസംഗവും പലപ്പോഴായി തടസപ്പെടുത്തിയത്.
എപ്സ്റ്റീൻ ഫയലുകളെയും അമേരിക്കയിലെ കോടതിയിൽ അദാനിക്കെതിരേയുള്ള കേസിന്റെ പേരിൽ അമേരിക്ക കഴുത്ത ഞെരിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിറ്റുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരേയായിരുന്നു റിജുജുവിന്റെ ആദ്യ തടസവാദം. എന്നാൽ എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നു കൂടി രാഹുൽ പറഞ്ഞതോടെ, മന്ത്രി വീണ്ടും തടസവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് ഗുരുതര അർഥതലങ്ങളുണ്ടെന്നു മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ആധികാരികമാക്കാൻ റിജുജു ആവശ്യപ്പെട്ടു.
പറഞ്ഞതെല്ലാം ഇപ്പോൾ തന്നെ ആധികാരികമാക്കാൻ തയാറാണെന്നു രാഹുൽ തിരിച്ചടിച്ചു. രേഖകൾ സഭയിൽ സമർപ്പിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻകൂർ എഴുതി നൽകാതെ ആരോപണം ഉന്നയിക്കരുതെന്നായിരുന്നു ലോക്സഭയുടെ അധ്യക്ഷ വേദിയിലിരുന്ന ബിജെപി എംപി ജഗദാംബിക പാൽ നിർദേശിച്ചത്.
മന്ത്രിയുടെയും അധ്യക്ഷന്റെയും തടസവാദങ്ങൾ നോക്കാതെ എപ്സ്റ്റീൻ ഫയലുകളിൽ മന്ത്രി പുരിയുടെ പേരുണ്ടെന്ന് രാഹുൽ വീണ്ടും പറഞ്ഞു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. താൻ ജോലിചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത്. എട്ട് വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യവ്യക്തിയായിട്ടാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നും ഹർദീപ് പറഞ്ഞു.
എപ്സ്റ്റീനെ കണ്ടപ്പോൾ താൻ സർക്കാരിന്റെ ഭാഗമായിരുന്നില്ല. ഇതാണ് വലിയ കാര്യമായി രാഹുൽ ഇപ്പോൾ അവതരിപ്പിക്കുന്നത്.
രാഹുൽ ഗാന്ധി കോമാളിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളുവെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെയും ഇന്ത്യ-യുഎസ് കരാറിനെയും കടന്നാക്രമിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ട്രംപിന് വിറ്റു എന്ന് ആരോപിച്ച രാഹുല്‍, അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചര്‍ച്ചക്കിടെ ആരോപിച്ചു.
ഇന്ത്യ-യുഎസ് കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. നമ്മൾ എന്ത് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ല. ഇന്ത്യയെ വിൽക്കുന്നത് ലജ്ജാകരമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർഷകരുടെ സംരക്ഷണം എന്തുകൊണ്ട് ഇന്ത്യ ആവശ്യപ്പെട്ടില്ല എന്നും അദ്ദേഹം ചോദിച്ചു. പ്രതിരോധ ബജറ്റ് അദാനിക്കായി കൊണ്ടുവന്നത്. അദാനിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ അദാനിയുടെയും അംബാനിയുടെയും പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്കി.
യുഎസുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയതില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കിയില്ല. ഊര്‍ജ സുരക്ഷിതത്വത്തില്‍ വീട്ടുവീഴ്ച പാടില്ലായിരുന്നു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കുന്ന അവസ്ഥയെന്നും യുഎസുമായി കരാര്‍ ഒപ്പിട്ടത് സമ്മര്‍ദം മൂലമെന്നും രാഹുല്‍ ആരോപിച്ചു
മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ ട്രേഡില്‍ നിയന്ത്രണം നഷ്ടമാക്കി. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നുനല്‍കി. പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു.
National
ന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. അവിശ്വാസ പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ ഓം ബിർള സഭയിലെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ലോക്സഭയിൽ ഇന്നും ബജറ്റ് ചർച്ച തുടരും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം ലോക്സഭ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും.നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും.
ഇതുസംബന്ധിച്ച് സെക്രട്ടറി ജനറൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് സ്പീക്കർ ഓം ബിർള നിർദേശിച്ചു. നോട്ടീസ് മാർച്ച് ഒൻപതിന് സഭയിൽ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത.
National
ന്യൂഡല്‍ഹി: എം.എം. നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് ലഭിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം'.-കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എം.എം. നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉള്ളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്ഗ്വിന് ബുക്സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭ സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. ബജറ്റ് ചർച്ച ആരംഭിക്കുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അവിശ്വാസ പ്രമേയത്തിൽ തീരുമാനം. എന്നാൽ സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പുവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് തയാറായിട്ടില്ല. അവിശ്വാസ നോട്ടീസ് നൽകണോ എന്ന കാര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് തീരുമാനം എടുക്കുക.
ബജറ്റ് ചർച്ചയ്ക്ക് മുൻപ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. അംഗങ്ങളെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.
സർക്കാരുമായി ചർച്ച ചെയ്ത ശേഷം എന്തു വേണമെന്ന് അറിയിക്കാം എന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സ്പീക്കറുടെ നിലപാട് വ്യക്തമായ ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും യോഗം ചേരും.
National
ന്യൂഡല്‍ഹി: ബജറ്റ് ചര്‍ച്ചയ്ക്കുമുമ്പ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അനുമതി നല്‍കാതിരുന്നതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ സഭാനടപടികള്‍ നിര്ത്തിവയ്ക്കുന്നതാണു കണ്ടത്.
രാവിലെ 11ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് ചില കാര്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടപ്പോള്‍, ചോദ്യോത്തരവേളയില്‍ പ്രസംഗം അനുവദിക്കില്ലെന്നും ചര്‍ച്ചയുടെ സമയത്ത് പ്രതിപക്ഷനേതാവിന് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ ഉച്ചവരെ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയ്ക്കു മുന്നോടിയായി സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രതിപക്ഷാംഗങ്ങള്‍ അനുമതി തേടിയെങ്കിലും സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന കൃഷ്ണ പ്രസാദ് ടെന്നട്ടി അനുമതി നല്‍കിയില്ല. ചര്‍ച്ചയ്ക്ക് ശശി തരൂരിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷനേതാവ് സംസാരിച്ചശേഷം താന്‍ പ്രസംഗിക്കാമെന്ന് അദ്ദേഹം പറഞ്ഞതോടെ സഭ രണ്ടാമതും നിര്‍ത്തിവച്ചു.
ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സമ്മേളിച്ചപ്പോള്‍ ബജറ്റ് ചര്‍ച്ചയ്ക്കുമുമ്പ് രാഹുല്‍ ഗാന്ധിക്ക് ചില കാര്യങ്ങള്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ളയുമായി പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായതായി സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്ന പാനല്‍ അംഗം സന്ധ്യ റായിയെ അറിയിച്ചു.
എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ചയെപ്പറ്റി തനിക്ക റിയില്ലെന്നും മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ആരെയും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും സന്ധ്യ റായ് വ്യക്തമാക്കി. ഈ സമയം പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന തരത്തിലൊരു ധാരണയില്ലെന്നും ലോക്സഭാ സ്പീക്കറെപ്പറ്റി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അദ്ദേഹം സഭയില്‍ ഉള്ളപ്പോള്‍ വേണമെന്നും പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റിന് ഒരു പാരമ്പര്യമുണ്ടെന്നും പ്രതിപക്ഷനേതാവ് ഒരു കാര്യം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നതു കേള്‍ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പറയാന്‍ പൂര്‍ത്തിയാക്കാതെ തരൂരിന്റെ മൈക്ക് ഓഫാക്കി. തുടര്‍ന്ന് സഭ പിരിഞ്ഞു.
National
ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ബംഗാളിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
ബംഗാളിൽ കോൺഗ്രസിന് വെറും രണ്ട് സീറ്റുകൾ മാത്രമാണ് തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 2016ലും 2021ലും ഇടത് പാർട്ടികളുമായി ചേർന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.
2016ൽ 44 സീറ്റുകൾ ലഭിച്ചപ്പോൾ 2021ൽ ഒരു സീറ്റ് പോലും നേടാനായില്ല. വോട്ട് വിഹിതം 12.25 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി കുറയുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് കാരണം പാർട്ടിയുടെ അടിത്തറ തകർന്നുവെന്ന് ബംഗാളിലെ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സിഖുകാരോട് വിദ്വേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സിഖുകാരനായതിനാലാണ് ബിജെപി എംപിയായ രവനീത് സിംഗ് ബിട്ടുവിനെ രാഹുൽ രാജ്യദ്രോഹിയെന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു.
രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. എസ്ഐആറിനെതിരേ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ പോയത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് മോദി രാജ്യസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോൾ മോദി, മോദിയെന്ന് വിളിച്ചാണ് ഭരണപക്ഷാംഗങ്ങൾ അദ്ദേഹത്തെ വരവേറ്റത്. ഇതേസമയം പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. തുടർന്ന് പ്രസംഗം ആരംഭിച്ച മോദി പ്രതിപക്ഷത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പരിഹസിച്ചു.
83 വയസുള്ള ഖാർഗെയ്ക്ക് പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാമെന്ന് മോദി പറഞ്ഞു. പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ പ്രതിപക്ഷം തളർന്ന് ക്ഷീണിച്ച് പുറത്തുപോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
National
ന്യൂഡൽഹി: രണ്ടു ദിവസമായി ലോക്സഭയിൽ സ്തംഭനാവസ്ഥയ്ക്കു കാരണമായ കരസേനാ മുൻ മേധാവി എം.എം. നരവനെയുടെ പ്രകാശനം ചെയ്യാത്ത പുസ്തകവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ.
പാർലമെന്റിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പായി മകർദ്വാറിൽ കാത്തിരുന്ന മാധ്യമങ്ങൾക്കുമുന്നിൽ രാഹുൽ പുസ്തകം ഉയർത്തിക്കാട്ടി. പ്രതിപക്ഷാംഗങ്ങൾ ലോക്സഭയിൽ പ്രതിഷേധിക്കുന്പോൾ സ്പീക്കർ ഓം ബിർളയ്ക്കുനേരേ രാഹുൽ പുസ്തകം ഉയർത്തിക്കാട്ടി.
അതിർത്തിയിൽ ചൈനീസ് സൈന്യവുമായുള്ള സംഘർഷത്തിൽ ഉചിതമായ തീരുമാനമെടുക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും വിമർശിക്കുന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ കാരവൻ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പ്രധാനമന്ത്രിക്കെതിരേയും പ്രതിരോധമന്ത്രിക്കെതിരേയും ഉന്നയിക്കുന്ന ചില ആരോപണങ്ങൾ ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി നാടകീയ സംഭവങ്ങൾക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ പറയുന്ന പുസ്തകം ഇതാണെന്നും വായിക്കാൻ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ഇന്നലെ സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ചു വിശദീകരിക്കാൻ വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ സ്പീക്കർ ഓം ബിർള ക്ഷണിച്ചത് ബഹളത്തിലേക്കു നയിച്ചു. സ്പീക്കർ സഭ തത്കാലത്തേക്കു നിർത്തിവച്ചപ്പോൾ സഭയ്ക്കു പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങൾക്കുമുന്നിൽ വീണ്ടും പുസ്തകം പ്രദർശിപ്പിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിൽ നടന്ന ബജറ്റ് ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിലെ കണക്കുകളെക്കുറിച്ച് രാഹുൽ ഗാന്ധി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച മന്ത്രി, തന്റെ ആരോപണങ്ങൾ വസ്തുതകൾ നിരത്തി തെളിയിക്കാൻ അദ്ദേഹത്തെ വെല്ലുവിളിച്ചു.
രാഹുൽ ഗാന്ധി ബജറ്റിനെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറയുന്നതെന്ന് നിർമല സീതാരാമൻ ആരോപിച്ചു. സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ബജറ്റിൽ ചില വിഭാഗങ്ങളെ അവഗണിച്ചു എന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയായി, ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കാൻ മന്ത്രി ആവശ്യപ്പെട്ടു. "നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ അത് സഭയിൽ തെളിയിക്കൂ" എന്ന് നിർമല വെല്ലുവിളിച്ചു.
രാഹുൽ ഗാന്ധി കൃത്യമായ പഠനം നടത്താതെയാണ് സഭയിൽ സംസാരിക്കുന്നതെന്നും കേവലം രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുകയാണെന്നും മന്ത്രി പരിഹസിച്ചു. സർക്കാർ മുൻഗണന നൽകുന്ന മേഖലകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് പ്രതിപക്ഷം വിമർശിക്കുന്നതെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുന്ന സമീപനമാണ് അവരുടേതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ഓർമക്കുറിപ്പുകൾ അടങ്ങിയ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പ്രകാശനം അനിശ്ചിതത്വത്തിൽ. 2024 ജനുവരിയിൽ പുറത്തിറങ്ങേണ്ടിയിരുന്ന പുസ്തകം, ഒരു വർഷം പിന്നിട്ടിട്ടും പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനയിൽ നിന്ന് മോചിതമായിട്ടില്ല. സങ്കീർണമായ സൈനിക രഹസ്യങ്ങളും രാഷ്ട്രീയ വെളിപ്പെടുത്തലുകളും അടങ്ങിയ പുസ്തകം നിലവിൽ വായനക്കാരിലേക്ക് എത്താതെ 'ചുവപ്പുനാടയിൽ' കുരുങ്ങിക്കിടക്കുകയാണ്.
വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥർ തങ്ങളുടെ അനുഭവങ്ങൾ പുസ്തകമാക്കുമ്പോൾ പ്രതിരോധ മന്ത്രാലയത്തിന്റെ 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' (എൻഒസി) വാങ്ങണമെന്നതാണ് ചട്ടം. രാജ്യസുരക്ഷയെ ബാധിക്കുന്നതോ അതീവ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങൾ പുസ്തകത്തിലുണ്ടോ എന്ന് പരിശോധിക്കാനാണ് മന്ത്രാലയം പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാൽ, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചില വെളിപ്പെടുത്തലുകളാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ആരോപിക്കുന്നു.
2020-ലെ ചൈനീസ് കടന്നുകയറ്റ സമയത്ത് രാഷ്ട്രീയ നേതൃത്വം എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ, അഗ്നിപഥ് പദ്ധതി, നിർണായക സൈനിക നീക്കങ്ങൾക്കിടയിൽ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടായ പതർച്ച എന്നിവയെക്കുറിച്ച് പുസ്തകത്തിൽ സൂചനകളുണ്ട്.
പുസ്തകം ഔദ്യോഗികമായി ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പ്രതിയുമായി ഇന്നലെ സഭയിലെത്തിയത് വലിയ കോളിളക്കമുണ്ടാക്കി. പുസ്തകം ഇന്ത്യയിൽ നിരോധിച്ചതുപോലെയാണെന്നും എന്നാൽ വിദേശത്ത് ലഭ്യമാണെന്നും രാഹുൽ ആരോപിച്ചു. അതേസമയം, പ്രസിദ്ധീകരിക്കാത്ത ഒരു രേഖ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സ്പീക്കർ.
ലോകപ്രശസ്ത പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ്പുസ്തകത്തിന്റെ പ്രിന്റിംഗ് പൂർത്തിയാക്കി വിതരണത്തിന് തയ്യാറെടുത്തതാണ്. പ്രീ-ഓർഡറുകൾ വരെ സ്വീകരിച്ച പുസ്തകം ഇപ്പോൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് പോലും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
National
ന്യൂഡൽഹി: ലോക്സഭയ്ക്കുള്ളിലെ വാക്പോര് സഭാ നടപടികൾക്ക് ശേഷം സ്പീക്കറുടെ ഓഫീസിലേക്കും പടർന്നു. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ബോഫോഴ്സ് അഴിമതിയെക്കുറിച്ചുള്ള പുസ്തകം ഉയർത്തിക്കാട്ടിയതാണ് പുതിയ തർക്കങ്ങൾക്ക് കാരണമായത്.
ലോക്സഭ പിരിഞ്ഞതിന് പിന്നാലെ, ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കാൻ നിഷികാന്ത് ദുബെയ്ക്ക് അനുമതി നൽകിയതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് എംപിമാർ സ്പീക്കർ ഓം ബിർളയുടെ ഓഫീസിലെത്തി. ദീപേന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘവും കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള ബിജെപി സംഘവും തമ്മിൽ സ്പീക്കറുടെ സാന്നിധ്യത്തിൽ രൂക്ഷമായ വാഗ്വാദം നടന്നു.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായാണ് നിഷികാന്ത് ദുബെ ബോഫോഴ്സ് ഉൾപ്പെടെയുള്ള അഴിമതികളെക്കുറിച്ചുള്ള പുസ്തകങ്ങളുമായി സഭയിലെത്തിയത്.
"രാഹുൽ ഗാന്ധി പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഗാന്ധി കുടുംബത്തിന്റെ അഴിമതികൾ തുറന്നുകാട്ടുന്ന പുസ്തകങ്ങളുടെ ഒരു നിര തന്നെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്," എന്ന് ദുബെ പരിഹസിച്ചു. എന്നാൽ സഭയുമായി നേരിട്ട് ബന്ധമില്ലാത്ത പുസ്തകങ്ങൾ വായിക്കാൻ ചട്ടപ്രകാരം അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി സഭ താത്കാലികമായി നിർത്തിവെച്ചിരുന്നു.
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ചൈനീസ് കടന്നുകയറ്റ വിഷയത്തിൽ മറുപടി പറയുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും പഴയകാല കാര്യങ്ങൾക്കും പിന്നിൽ ഒളിക്കുകയാണെന്ന് രാഹുൽ ഗാന്ധി സ്പീക്കർക്ക് നൽകിയ കത്തിൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധത്തിനിടെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിയും മുൻ കോണ്‍ഗ്രസ് നേതാവുമായിരുന്ന രവനീത് ബിട്ടുവും തമ്മിൽ വാക്കുതർക്കം.
ബിട്ടുവിനെ ചതിയനായ സുഹൃത്ത് എന്നുവിളിച്ച് രാഹുൽ കൈകൊടുത്തപ്പോൾ രാജ്യദ്രോഹിയെന്ന് ബിട്ടു തിരിച്ചുവിളിച്ചു.
ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ സഭാ കവാടത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ധർണയെ അഭിസംബോധന ചെയ്യുന്നതിന് സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് എത്തിയതായിരുന്നു രാഹുൽ.
പാലമെന്റിലേക്കെത്തിയ ബിട്ടു എംപിമാരെ നോക്കി "യുദ്ധം ജയിച്ചവരെപ്പോലെ ഇരിക്കുന്നു’ എന്നു പറഞ്ഞതോടെ "ഇതാ ചതിയൻ നടക്കുന്നു, അയാളുടെ നടത്തത്തിന്റെ വേഗത നോക്കൂ’എന്നു പറഞ്ഞുകൊണ്ട് രാഹുൽ കൈകൊടുക്കാൻ ശ്രമിച്ചു.
എന്നാൽ"കോണ്‍ഗ്രസ് രാജ്യത്തെ വിറ്റു’വെന്നു പരിഹസിച്ചുകൊണ്ട് രാഹുലിന് കൈകൊടുക്കാതെ ബിട്ടു പാർലമെന്റിനുള്ളിലേക്കു കയറിപ്പോയി. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ബിയാന്ത് സിംഗിന്റെ ചെറുമകനാണ് രവനീത് ബിട്ടു.
നേരത്തേ ലുധിയാന, അനന്ത്പുർ സാഹിബ് മണ്ഡലങ്ങളിൽനിന്നു കോണ്‍ഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2021ൽ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായിരുന്ന ബിട്ടു 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
National
ന്യൂഡൽഹി: ലോക്സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച് സസ്പെന്‍ഷനിലായ എംപിമാര്‍. സഭ ചേരുന്നതിന് മുന്‍പാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമുള്‍പ്പെടെ എട്ട് എംപിമാര്‍ പ്രതിഷേധിച്ചത്.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഢി എന്നിവരെയും സിപിഎം എംപിയായ സു വെങ്കിടേഷിനെയുമാണ് സസ്പെൻഡ് ചെയ്തത്.
സഭാ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തീകരിക്കുന്നതിനുമുന്‍പ് കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അംഗത്തെ പ്രസംഗിക്കാൻ വിളിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. സ്പീക്കറുടെ ചെയറിനു മുന്നിൽ പേപ്പർ കീറി എറിഞ്ഞതിനും ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനും ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുൾപ്പടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
നടപ്പ് സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ രണ്ടുവരെയാണ് സസ്പെൻഷൻ. കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, അമരീന്ദർ സിംഗ് രാജ വാറിംഗ്, സി. കിരണ്‍ കുമാർ റെഡ്ഢി, ഗുർജീത് സിംഗ് ഔജ്ല, സിപിഎമ്മിന്റെ മധുര എംപി എസ്. വെങ്കിടേശൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റുള്ളവർ. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തിയാക്കിയശേഷം മാത്രമേ സഭയിലെ മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാവൂ. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെടുന്നതാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവം രാഹുൽ ഗാന്ധി ഇന്നലെയും സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കറിന്റെ ചെയറിൽ ഉണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നറ്റി അനുമതി നിഷേധിച്ചതോടെയാണു ബഹളം കനത്തത്. സമാജ്വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് രാവിലെ പിരിഞ്ഞ ലോക്സഭ ഉച്ചകഴിഞ്ഞു രണ്ടിനു ചേർന്നപ്പോൾ രാഹുൽ പ്രസംഗിക്കാനെത്തി. നരവനെയുടെ ഓർമക്കുറിപ്പിലെ സംഭവം സംബന്ധിച്ച് തിങ്കളാഴ്ച ഉന്നയിച്ച സമാനവിഷയം ഇന്നലെയും രാഹുൽ ഉന്നയിക്കാൻ ശ്രമിച്ചു. ഇതുസംബന്ധിച്ച രേഖകൾ ആധികാരികമാക്കാൻ സ്പീക്കർക്കു കൈമാറി. റൂളിംഗിലൂടെ അനുമതി നിഷേധിച്ച സമാന വിഷയം വീണ്ടും ഉന്നയിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നൽകാൻ മാത്രമേ സാധിക്കൂവെന്നും വ്യക്തമാക്കി സ്പീക്കർ മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ ക്ഷണിച്ചു.
എന്നാൽ പ്രതിപക്ഷത്തുനിന്ന് ആരും പ്രസംഗിക്കാൻ തയാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുന്നതാണ് പിന്നീടു കണ്ടത്. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കവർ പേജും എംപിമാരുടെ കൈയിലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ പ്രസംഗിക്കാൻ വിസമ്മതിച്ചതോടെ ടിഡിപിയുടെ ജി.എം. ഹരീഷ് ബാലയോഗി സംസാരിച്ചുതുടങ്ങിയപ്പോഴേക്കും സസ്പെൻഷൻ ലഭിച്ച എംപിമാർ ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിലെത്തി സ്പീക്കർക്കു നേരേ മുദ്യാവാക്യങ്ങൾ മുഴക്കി. മാണിക്കം ടാഗോറാണ് ആദ്യം ഇരിപ്പിടത്തിലേക്കു കയറിയത്. പിന്നാലെ ഹൈബി, ഡീൻ തുടങ്ങിയവരുൾപ്പെടെയുള്ള എംപിമാരും കയറി മുദ്രാവാക്യങ്ങൾ മുഴക്കി. അമരീന്ദർ സിംഗ് വാറിംഗ് പേപ്പർ കീറിയെറിഞ്ഞതോടെ ലോക്സഭ മൂന്നുവരെ നിർത്തിവച്ചു.
സഭ വീണ്ടും സമ്മേളിച്ചപ്പോൾ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ അറിയിച്ചു. അപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, ആർ. സുധ തുടങ്ങി നാല് എംപിമാർ വീണ്ടും സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം മുഴക്കി. നരവാനെയുടെ പുസ്തകത്തിന്റെ കവർ പേജിന്റെ കോപ്പി കോണ്‍ഗ്രസിന്റെ തമിഴ്നാട്ടിൽനിന്നുള്ള എംപി ആർ. സുധ സ്പീക്കർക്കു നേരേ കീറിയെറിഞ്ഞു. ബഹളം കനത്തതോടെ സഭ പിരിച്ചുവിട്ടു. തുടർന്ന് പാർലമെന്റിനു പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പ്രതിഷേധിച്ചു.
സ്പീക്കറിന്റെ ചെയറിനു നേരേ രണ്ടാമത് പേപ്പർ കീറിയെറിഞ്ഞ ആർ. സുധയ്ക്കെതിരേ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചതിന് ലഭിച്ച സസ്പെൻഷൻ വലിയ അംഗീകാരമാണെന്ന് ഡീനും ഹൈബിയും പ്രതികരിച്ചു.
National
ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവാനെയുടെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകളെച്ചൊല്ലി ലോക്സഭയിൽ ബഹളം. വിഷയം പരാമർശിക്കാനൊരുങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും അടക്കമുള്ളവർ എഴുന്നേറ്റതോടെ ലോക്സഭ സ്തംഭിച്ചു.
രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റതുമുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപിക്കാർ തുടങ്ങിയ ബഹളത്തിൽ മൂന്നുതവണ നിർത്തിവച്ചശേഷം ലോക്സഭ ഇന്നലെ ഉച്ചകഴിഞ്ഞ് പൂർണമായി സ്തംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണു നാടകീയരംഗങ്ങളും അഭൂതപൂർവമായ ബഹളങ്ങളുമുണ്ടായത്.
കോണ്‍ഗ്രസിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തു ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ ആരോപണത്തിന് മറുപടി പറയാൻ തനിക്ക് അവകാശമുണ്ടെന്നു പറഞ്ഞായിരുന്നു ‘ദ് കാരവൻ’ മാസികയിൽ വന്ന നരവാനെയുടെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ വായിക്കാൻ രാഹുൽ ആവർത്തിച്ചു ശ്രമിച്ചത്.
ഇന്ത്യൻ അതിർത്തിയിലേക്ക് 2020ൽ ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ള കേന്ദ്രസർക്കാരിലെ ഉന്നതരിൽനിന്നു അനുമതിയോ വ്യക്തമായ തീരുമാനമോ ഉണ്ടായില്ലെന്ന മുൻ കരസേനാധിപന്റെ വെളിപ്പെടുത്തലിനെ ചൊല്ലിയായിരുന്നു പാർലമെന്റിലെ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥും ഷായും ചേർന്നു തുടർച്ചയായി രാഹുലിന്റെ പരാമർശങ്ങളെ എതിർത്തത്.
മുൻ കരസേനാധിപൻ നരവാനെ ഒരു മാസികയിൽ എഴുതിയ കാര്യങ്ങൾ താൻ പാർലമെന്റിൽ പറയുന്നത് നൂറു ശതമാനം ഉത്തരാവാദിത്വത്തോടെയാണെന്ന് രാഹുൽ ആവർത്തിച്ചുപറയുന്നുണ്ടായിരുന്നു. മാസികയിൽ വന്നത് പൂർണമായും ശരിയാണെന്നും കാരവൻ മാസികയുടെ വിവാദ ലക്കത്തിന്റെ പ്രിന്റൗട്ട് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രിയെയും നരവാനെ പരാമർശിച്ചിട്ടുണ്ടെന്ന് ഇരുവരെയും പ്രതിപക്ഷനേതാവ് ഓർമിപ്പിച്ചു.
പുറത്തിറങ്ങാത്ത പുസ്തകത്തെക്കുറിച്ച് ഒരു മാസികയിൽ വന്ന കാര്യം ഉദ്ധരിക്കാൻ അനുവദിക്കരുതെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. തുടർന്ന് ചട്ടം 349 (i) അനുസരിച്ച് മാസികയിൽനിന്ന് ഉദ്ധരിക്കരുതെന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നൽകി.
എന്നാൽ, പത്രമാസികകളിൽനിന്നും പുസ്തകങ്ങളിൽനിന്നും എംപിമാർ പലതവണ ഉദ്ധരിക്കുന്നതാണ് കീഴ്വഴക്കമെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കറും മന്ത്രിമാരും വഴങ്ങിയില്ല. രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച ഗൗരവമായ കാര്യം ഉന്നയിക്കാൻ പ്രതിപക്ഷനേതാവിനെ അനുവദിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇതേസമയം, രാജ്യത്തിന്റെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജനറൽ നരവാനെ വെളിപ്പെടുത്തിയ പ്രശ്നം ഇന്നും ലോക്സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ പിന്നീട് പറഞ്ഞു. പ്രതിപക്ഷ നേതാവും ലോക്സഭയുടെ ഉപനേതാവും അഞ്ച് തവണ എംപിയുമായ രാഹുലിനെ പാർലമെന്റിൽ പ്രസംഗിക്കാൻ പോലും അനുവദിക്കാത്ത സമീപനം ലജ്ജാകരവും അപകടകരവുമാണെന്ന് കോണ്‍ഗ്രസ് എംപിമാർ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
National
ന്യൂഡൽഹി: ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരെയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാൽ എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിര്‍മല സീതാരാമനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ് ബജറ്റ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: എക്കാലവും രാഹുൽ ഗാന്ധിക്കൊപ്പവും കോൺഗ്രസ് നേതൃത്വത്തിനൊപ്പവും ഉറച്ചു നിൽക്കുന്നയാളാണ് താനെന്ന് ശശി തരൂർ എംപി. ഡൽഹിയിലെ ചർച്ചകൾക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ തരൂർ, അടുത്ത തെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും പറഞ്ഞു.
പാർട്ടിക്ക് നിലപാടുള്ള വിഷയങ്ങളിൽ താൻ എതിർ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ സ്വതന്ത്ര വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാടുകളുണ്ട്. രാഹുൽ ഗാന്ധി വർഗീയതക്കെതിരെ പോരാടുന്ന ആളാണ്.
ഡൽഹിയിൽ രാഹുലുമായി നടത്തിയ ചർച്ച പൂർണ തൃപ്തികരമാണ്. ദുബായിൽ മറ്റു പാർട്ടികളുമായി രഹസ്യ ചർച്ച നടത്തിയെന്നത് വെറും മാധ്യമ സൃഷ്ടിയാണെന്നും തരൂർ പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി.
പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും തരൂർ മാധ്യമങ്ങളോടു പറഞ്ഞു.
പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം.
National
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനത്തില്‍ നടന്ന 'അറ്റ് ഹോം' വിരുന്നിനിടെയുണ്ടായ വസ്ത്രധാരണ വിവാദത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാഹുല്‍ ഗാന്ധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യ വസ്ത്രമായ 'പട്ക' ധരിക്കാന്‍ വിസമ്മതിച്ചുവെന്ന ബിജെപി ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.
വടക്കുകിഴക്കന്‍ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രമേയമായി നടന്ന വിരുന്നില്‍ അതിഥികള്‍ക്കെല്ലാം വടക്കുകിഴക്കന്‍ മേഖലയുടെ പാരമ്പര്യ ഷാളായ പട്ക നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും ഇത് ധരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രം അത് ധരിക്കാന്‍ തയ്യാറായില്ലെന്നും, രാഷ്ട്രപതി ദ്രൗപതി മുര്‍മു രണ്ടുതവണ അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹം അത് നിരസിച്ചെന്നുമാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചത്.
എന്നാല്‍ ബിജെപിയുടെ ഈ ആരോപണത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ചിത്രം കാട്ടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇതേ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പട്ക ധരിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയെ മാത്രം ലക്ഷ്യം വെക്കുന്ന ബിജെപി രാജ്നാഥ് സിങ്ങിനോട് മാപ്പ് ചോദിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര ചോദിച്ചു.
രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ബിജെപി നിസാര കാര്യങ്ങളെ വിവാദമാക്കുകയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ അവര്‍ എല്ലാ അവസരങ്ങളും ഉപയോഗിക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: പണവും അധികാരവും ചുരുക്കം പേരിലേക്കു മാത്രം കേന്ദ്രീകരിച്ചിരുന്ന മഹാരാജാക്കന്മാരുടെ കാലഘട്ടത്തിലേക്ക് രാജ്യത്തെ തള്ളിവിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലുറപ്പ് നിയമത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ദിവസവേതനത്തിൽ ചർച്ച നടത്താനുള്ള തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കാനും പഞ്ചായത്തുകളുടെ അധികാരം കവർന്നെടുക്കാനും ഡൽഹിയിൽ അധികാര കേന്ദ്രീകരണം നടത്തി സംസ്ഥാനങ്ങളുടെ അധികാരമില്ലാതാക്കാനും തൊഴിലുറപ്പ് നിയമം ഇല്ലാതാക്കുന്നതിലൂടെ പ്രധാനമന്ത്രി ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് രാഹുൽ എക്സിൽ കുറിച്ചു.
തൊഴിലുറപ്പ് പദ്ധതി തങ്ങളുടെ ജീവിതങ്ങൾ മാറ്റിമറിച്ചുവെന്ന് രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികൾ ഒരേസ്വരത്തിൽ പറയുന്നത് അവർക്ക് മിനിമം വേതനം ലഭിക്കുന്നതിനാലും വർഷംതോറും തൊഴിലെന്ന ഉറപ്പുള്ളതിനാലും സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും തൊഴിൽചെയ്യാൻ അവകാശമുള്ളതിനാലുമാണെന്ന് രാഹുൽ കുറിച്ചു.
മോദി സർക്കാർ തൊഴിലാളികളെ അടിമകളാക്കുന്ന സർക്കാരാണെന്ന് ഇതേ തൊഴിലാളികൾ ഇന്ന് പറയുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. 36 കോടി തൊഴിലുകൾ എവിടെപ്പോകുമെന്ന തലക്കെട്ടോടെ തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് നേതാവ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.
Kerala
ദുബായ്: സിപിഎം പ്രവേശനം സംബന്ധിച്ച് വ്യവസായിയുമായി ചർച്ച നടത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. വാർത്ത വന്നപ്പോൾ താൻ വിമാനത്തിൽ ആയിരുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
നിലവിൽ ദുബായിലാണ് ശശി തരൂർ. രാഷ്ട്രീയ വിഷയങ്ങളിൽ വിദേശത്ത് വച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ എംപി വാർത്തകൾ താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞതായും വ്യക്തമാക്കി. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിനെ ഒപ്പം കൂട്ടാനാണ് സിപിഎമ്മിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ദുബായിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകൈ എടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കോൺഗ്രസിന്റെ മഹാപഞ്ചായത്തിൽ ശശി തരൂരിന് അവഗണന നേരിട്ടിരുന്നു. രാഹുൽ ഗാന്ധി കൈ കൊടുക്കാതെയും പേര് പരാമർശിക്കാതെയും അപമാനിച്ചെന്ന വികാരമുള്ള ശശിതരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിന്റെ അപ്രതീക്ഷിതനീക്കം.
അതേസമയം തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ നിഷേധിച്ചിട്ടില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്ന് കൺവീനർ പ്രതികരിച്ചു.
National
ന്യൂഡൽഹി: തങ്ങൾ മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് ബിഹാറിലെ ആറ് കോണ്‍ഗ്രസ് എംഎൽഎമാർ. വെള്ളിയാഴ്ച ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംഎൽഎമാർ നിലപാട് അറിയിച്ചത്.
കോണ്‍ഗ്രസ് എംഎൽഎമാർ ഒന്നടങ്കം ജെഡി-യുവിൽ ചേരുമെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോർട്ട്. ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരുവിന്റെ അനുനയനീക്കമാണ് എംഎൽഎമാരുടെ കൂറുമാറ്റം തടഞ്ഞത്.
അതേസമയം കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ബജറ്റ് സമ്മേളനത്തിൽ പാർട്ടിയുടെ നയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നേതൃത്വം വിളിപ്പിച്ചതെന്നാണ് എംഎൽഎമാർ വിശദീകരിച്ചത്.
Kerala
ന്യൂഡൽഹി: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി നിർദേശം നൽകി. ന്യൂഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് രാഹുൽ നിർദേശം നൽകിയത്.
ജോസ് കെ. മാണി യുഡിഎഫിൽ എത്തുന്നതിലൂടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
യുഡിഎഫിലേക്കില്ലെന്നും ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയർന്നിരുന്നു.
National
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക ഗാന്ധി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് അവരെ ആസാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചതെന്നും ഹിമന്ത ആരോപിച്ചു.
'രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക കേരളത്തില്‍ വരുന്നത് ഇഷ്ടമല്ല. താന്‍ 22 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ആളാണെന്നും തനിക്ക് കോണ്‍ഗ്രസിന്റെ ചില ആന്തരിക വിവരങ്ങള്‍ അറിയാമെന്നും' ഹിമന്ത പറഞ്ഞു. കേരളത്തിലെ കെ.സി. വേണുഗോപാലിന്റെ സ്വാധീനത്തെ പ്രിയങ്കയുടെ സാന്നിധ്യം ബാധിക്കുമെന്ന് രാഹുല്‍ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിമന്തയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്, അദ്ദേഹം പ്രിയങ്കാ ഗാന്ധിയെ ഭയപ്പെടുകയാണെന്ന് തിരിച്ചടിച്ചു. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സജീവ സാന്നിധ്യം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഹിമന്ത മനസ്സിലാക്കുന്നുണ്ടെന്ന് അസമിലെ കോണ്‍ഗ്രസ് നിരീക്ഷകന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെ അധ്യക്ഷയായാണ് പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നിയമിച്ചത്. വയനാട് എംപിയായ പ്രിയങ്ക കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമര്‍ശനം ഉന്നയിക്കുന്നത്.
National
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ജിറാം' പരാമര്‍ശത്തെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്നും അദ്ദേഹം ഭഗവാന് രാമനെ അധിക്ഷേപിക്കുകയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി.
ഒരു പൊതുപരിപാടിക്കിടെ സംസാരിക്കവേ, ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. 'ബിജെപിക്കാര്‍ എപ്പോഴും ജിറാം ജിറാം എന്ന് പറയുന്നു, എന്താണ് ഈ ജിറാം എന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഭഗവാന് രാമന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി ബിജെപി ഉപയോഗിക്കുന്നതിനെ പരിഹസിക്കുക ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്നതാണെന്ന് ബിജെപി വക്താക്കള്‍ കുറ്റപ്പെടുത്തി. 'ജയ് ശ്രീറാം' എന്ന വിളിക്ക് പകരം 'ജിറാം' എന്ന് പരിഹസിക്കുന്നത് ഹിന്ദു ദൈവങ്ങളോടുള്ള അദ്ദേഹത്തിന്റെ പുച്ഛമാണ് കാണിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും രാഹുൽ പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. ജനങ്ങളുടെ ശബ്ദം യുഡിഎഫ് സർക്കാർ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുത്.'- രാഹുൽ ഗാന്ധി പറഞ്ഞു.
ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ വിമർശിച്ചു.
Kerala
കൊച്ചി: പ്രഫ.എം. ലീലാവതി ടീച്ചറുടെ ജീവിതം നമുക്ക് മാതൃകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രഫ. എം. ലീലാവതിക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
98 വയസുള്ള ലീലാവതി ടീച്ചർ ഇപ്പോഴും അതിരാവിലെ മൂന്നിന് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണ്.
രാഹുലിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലീലാവതി ടീച്ചർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. വിജയോത്സവം 2026 മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്ക്കുകൂടി ഉത്തരവാദിത്തം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി രാഹുൽ സമ്മാനിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് മറൈന്‍ ഡ്രൈവിലെ സമ്മേളന നഗരിയിലെത്തും.
വൈകുന്നേരം നാലിന് രാഹുൽ കൊച്ചിയിൽനിന്ന് മടങ്ങും. രാഹുൽഗാന്ധി വരുന്ന വഴികളിലും സമ്മേളന നഗരിയിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.
ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അഭിനന്ദിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. കൊച്ചി മറൈന്‍ഡ്രൈവില്‍ ജനുവരി 19ന് നടക്കുന്ന വിജയോത്സവം എന്ന പരിപാടിയിലാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചവരും പരാജയപ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും.
വിജയോത്സവത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് റാലിയും ആസൂത്രണം ചെയ്യുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നേതൃയോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി എത്തുന്നത് വലിയ പ്രാധാന്യത്തോടെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്.
തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ വേഗത്തിലാക്കാനും സംസ്ഥാന നേതൃത്വം ഒരുങ്ങുന്നുണ്ട്.
National
ന്യൂഡൽഹി: വിജയ് ചിത്രം ‘ജനനായകൻ’ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം തമിഴ് സംസ്കാരത്തിനു മേലുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴരുടെ ശബ്ദത്തെ അടിച്ചമർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കലും സാധിക്കില്ലെന്നും തമിഴ്നാട് സന്ദർശിക്കവേ അദ്ദേഹം പറഞ്ഞു.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണു സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് രാഹുലിന്റെ ആരോപണം. പൊങ്കൽ റിലീസായി ഈ മാസം ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർ ബോർഡിന്റെ അനുമതി വൈകിയതിനാൽ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് സിനിമയ്ക്ക് അനുകൂലമായിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി 21ന് പരിഗണിക്കും. സുപ്രീം കോടതിയെ നിർമാതാക്കൾ സമീപിച്ചെങ്കിലും പൊങ്കലിന് റിലീസ് ചെയ്യാൻ സാധിച്ചില്ല.
Kerala
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന്റെ റിലീസ് വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ചിത്രത്തിന്റെ റിലീസ് തടഞ്ഞ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
തമിഴ് സംസ്കാരത്തിന് മേലുള്ള കടന്നാക്രമണമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധി നിലപാട് അറിയിച്ചത്.
ഡിഎംകെ - കോൺഗ്രസ് ബന്ധം വഷളായിരിക്കെയാണ് രാഹുലിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ ഭരണം പങ്കിടണമെന്ന് കോൺഗ്രസ് ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബിജെപിയോടുള്ള സമീപനത്തിൽ ടിവികെ നിലപാട് മാറില്ലെന്ന് ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: നടന് വിജയ്യുടെ പുതിയ ചിത്രമായ ജനനായകന്റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും. തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ 'ജനനായകന്' ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം 'മെര്‍സലി'നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി തമിഴ്നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഈ വിഷയത്തിലാണ് വിജയ് കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്.
National
ന്യൂഡൽഹി: നരേന്ദ്ര മോദി തന്നെ സർ എന്നു സംബോധന ചെയ്തുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “മോദി എന്നെ കാണാൻ വന്നു. സാർ, ഞാനൊന്നു കണ്ടോട്ടെ ? എന്നു ചോദിച്ചു. മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. തീരുവയെച്ചൊല്ലി അദ്ദേഹം ഒട്ടും സന്തുഷ്ടനല്ല.
റഷ്യൻ എണ്ണയുടെ പേരിൽ അവർ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കേണ്ടി വരികയാണല്ലോ. പക്ഷേ, ഇപ്പോൾ അവർ അത് വളരെയധികം കുറച്ചിട്ടുമുണ്ട്’’- ട്രംപ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്നങ്ങളും പങ്കുവയ്ക്കാനാണ് മോദി തന്നെ നേരിട്ടു സന്ദർശിച്ചതെന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരമാർശങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. 1971ലെ ഇന്തോ-പാക് യുദ്ധവേളയിൽ അമേരിക്ക കപ്പൽപ്പടയെ അയച്ചിട്ടും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കീഴടങ്ങിയില്ലെന്ന് രാഹുൽ പറഞ്ഞു. അതേസമയം, ഓപ്പറേഷൻ സിന്ദൂർ നടക്കവേ, ട്രംപിന്റെ ഒരു ഫോൺ കോൾ ലഭിച്ചതോടെ മോദി കീഴടങ്ങിയെന്നും, ഇതാണ് വ്യത്യാസമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് സെക്രട്ടറി ഇൻ ചാർജ് ജയ്റാം രമേശും മോദിയെ പരിഹസിച്ചു.
National
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാനുള്ള ആയുധമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് താരിഫുകള്‍ ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശത്തിന് മറുപടിയായി 'ഫര്‍ഖ് സമഝോ, സര് ജി!' (വ്യത്യാസം മനസ്സിലാക്കൂ, സര് ജി!) എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ എക്സില്‍ വീഡിയോ പങ്കുവെച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശക്തമായ നിലപാടും മോദിയുടെ ബലഹീനതയും തമ്മിലുള്ള വ്യത്യാസം മനസിലാക്കൂ എന്ന അര്‍ഥത്തോടെയാണ് രാഹുല്‍ വീഡിയോ പങ്കിട്ടത്. 1971-ലെ ഇന്ത്യ-പാകിസ്താന് യുദ്ധകാലത്ത് അമേരിക്കന്‍ സെവന്ത് ഫ്ലീറ്റ് ഇന്ത്യന്‍ തീരത്ത് അയച്ചപ്പോഴും ഇന്ദിര ഗാന്ധി അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ട്രംപിന്റെ ഒരു ഫോണ്‍ കോളിന് മുന്പില് മോദി കീഴടങ്ങിയെന്നും രാഹുല്‍ ആക്ഷേപിച്ചു. 'നമസ്തേ ട്രംപ്' ഇവന്റുകളില്‍ നിന്ന് 'ഹൗഡി മോദി'യിലേക്ക്, പിന്നെ 'ഡൊണാള്‍ഡ് ഭായ്'യിലേക്ക്, ഇനി എന്താണ് അടുത്തത്? എന്ന ചോദ്യത്തോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും എക്സില്‍ പ്രതികരിച്ചു.
ഈ സംഭവം മോദി സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം ഉപയോഗിക്കുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി, വ്യാപാര താരിഫുകൾ, സൈനിക കരാറുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമരപരിപാടികളിലൂടെ കളം പിടിക്കാൻ കോൺഗ്രസ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടത് സർക്കാരിനെതിരെ പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ നീക്കം.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ശക്തമായ സമരങ്ങൾ നടത്തുമെന്ന് ഇതോടകം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിക്കാനാണ് കോൺഗ്രസിന്റെ ആലോചന.
തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ ജനുവരി 13,14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ശബരിമല സ്വർണക്കൊള്ളയിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്.
ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങൾ നടക്കും. ഇതിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കണമെന്നാണ് നിർദേശം.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്നും രാഹുൽ പ്രതികരിച്ചു.
എങ്ങനെയാണ് മലിനജലം കലർന്നതെന്നും എപ്പോഴാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാവങ്ങൾ മരിക്കുമ്പോൾ പതിവുപോലെ മോദി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാവങ്ങൾ നിസഹായരായി നിൽക്കുകയാണ്. ഇതിനിടെ ഹൃദയ ശൂന്യരായ നേതാക്കൾ മോശം പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ ആണ് സംഭവത്തിൽ ഉത്തരവാദികൾ. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ വംശീയാധിക്ഷേപത്തിനു വിധേയമായി ത്രിപുര സ്വദേശിയായ എയ്ഞ്ചൽ ചക്മ എന്ന വിദ്യാർഥി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ത്രിപുരയിൽ ഇന്നലെയും പ്രതിഷേധ പരിപാടികൾ നടന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി നേപ്പാളിലേക്കു രക്ഷപ്പെട്ടതായി സൂചനയുണ്ട്. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
വംശീയാധിക്ഷേപത്തെത്തുടർന്നുള്ള ആറംഗ സംഘത്തിന്റെ ക്രൂരമർദനത്തിനിരയായി 17 ദിവസം ആശുപത്രിയിൽ മരണത്തോടു മല്ലിട്ടശേഷം ക്രിസ്മസിനു പിറ്റേന്നാണ് എയ്ഞ്ചൽ ചക്മ (24)മരിച്ചത്. സഹോദരൻ മൈക്കിളിനൊപ്പം ഡെറാഡൂണിൽ എംബിഎയ്ക്ക് പഠിക്കുകയായിരുന്നു എയ്ഞ്ചൽ.
കഴിഞ്ഞ ഒന്‍പതിന് ഡെറാഡൂണിലെ സെലാക്വിയിലുള്ള മാർക്കറ്റിൽ അക്രമികൾ എയ്ഞ്ചലിനെയും സഹോദരനെയും തടഞ്ഞുവച്ചെന്നും ചൈനീസെന്നും മോമോയെന്നും അധിക്ഷേപിച്ച് ആക്രമിച്ചുവെന്നുമാണ് റിപ്പോർട്ട്. താൻ ചൈനക്കാരനല്ലെന്നും ഇന്ത്യക്കാരനാണെന്നും എയ്ഞ്ചൽ പറഞ്ഞെങ്കിലും അക്രമികൾ പിൻവാങ്ങിയില്ല. ബിഎസ്എഫ് കോൺസ്റ്റബിളിന്റെ മകനാണ് എയ്ഞ്ചൽ ചക്മ.
അതേസമയം, വിദ്യാർഥി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഭരണകക്ഷിയായ ബിജെപിയുടെ വെറുപ്പ് വമിപ്പിക്കുന്ന നേതൃത്വം വെറുപ്പിനെ സാധാരണവത്കരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
വെറുപ്പ് ഒരു രാത്രികൊണ്ടു സംഭവിക്കുന്നതല്ലെന്നും വർഷങ്ങളായി, പ്രത്യേകിച്ചു നമ്മുടെ യുവാക്കൾക്ക് വിഷമയമായ ഉള്ളടക്കങ്ങളിലൂടെയും നിരുത്തരവാദപരമായ വ്യാഖ്യാനങ്ങളിലൂടെയും ദിവസേന പകർന്നുനൽകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ ബഹുമാനത്തിലും ഐക്യത്തിലും പടുത്തുയർത്തിയതാണ്. ഭയത്തിലും അധിക്ഷേപത്തിലുമല്ല. നമ്മുടെ രാജ്യം സ്നേഹത്തിന്റെയും വൈവിധ്യത്തിന്റേതുമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പിൻവലിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ അധികാര, സാന്പത്തിക കേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അവകാശാധിഷ്ഠിതമായുള്ള ഒരു പദ്ധതിക്കെതിരേയും രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കെതിരേയുമുള്ള ആക്രമണമാണ് പുതിയ നിയമമെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതിയോഗത്തിനുശേഷം എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
മന്ത്രിസഭയുമായോ സംസ്ഥാനങ്ങളുമായോ കൂടിയാലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ് പുതിയ നിയമമെന്നും പ്രധാനമന്ത്രിയുടെ "വണ്‍ മാൻ ഷോ' യാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
നമ്മുടെ ത്രിതല പഞ്ചായത്തുകളെ ശാക്തീകരിച്ചിരുന്ന നിയമത്തെ തകർക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മുഴുവൻ പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.
വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇഡി വാദിച്ചത്. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നായിരുന്നു ഡൽഹി റോസ് അവന്യു കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഇതിന്മേലാണ് അപ്പിലൂമായി ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം.
Kerala
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനത്തെ പരിഹസിച്ച് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നടത്തുന്ന വിമർശനം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
പുതിയ തൊഴിലുറപ്പു നിയമം കൊണ്ടുവന്നു രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണരെ പട്ടിണിയിലേക്കു തള്ളിവിടുന്ന ബിജെപി സർക്കാരിനെയോ പ്രധാനമന്ത്രിയെയോ അദ്ദേഹം വിമർശിക്കുന്നില്ല. വിമർശനത്തിന്റെ മുന രാഹുൽ ഗാന്ധിക്കു നേരേയാണ്. ഇത് എന്തിനു വേണ്ടിയാണെന്നും ആർക്കു വേണ്ടിയാണെന്നും അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും.
ബിജെപി കേന്ദ്ര നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്നത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തന്നെ രാജ്യസഭയിൽ പറഞ്ഞത് കേട്ടതാണ്.
പ്രധാനമന്ത്രി കഴിഞ്ഞ സെഷനിൽ കഷ്ടിച്ച് രണ്ടോ മൂന്നോ വട്ടമാണ് പാർലമെന്റ് നടപടികളിൽ പങ്കെടുത്തത്. അതേക്കുറിച്ച് പറയാൻ ബ്രിട്ടാസിന്റെ നാവ് പൊന്തില്ലെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.
സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.
ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ക്രിമിനൽ പരാതിയിൽ കോടതിയുടെ കോഗ്നിസൻസ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി നേരത്തെ തന്നെ അന്വേഷിച്ചുവരുന്നത്.
കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി.
ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷനിലെ (സിഐസി) ഒഴിവുകളിലേക്ക് ഉന്നതതല സമിതി നിർദേശിച്ച എട്ടിൽ അഞ്ചുപേരും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരാണെന്ന് സർക്കാർ സ്രോതസുകൾ.
ചുരുക്കപ്പട്ടികയിലെ പേരുകളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങളിൽനിന്നുള്ള പ്രാതിനിധ്യം കുറവാണെന്നു ചൂണ്ടിക്കാട്ടി നിയമനസമിതിയിലെ അംഗമായ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സർക്കാർ നിർദേശിച്ച പേരുകളിൽ വിയോജിപ്പ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രസ്രോതസുകളുടെ വിശദീകരണം.
സിഐസിയിലെ മുഖ്യ വിവരാവകാശ കമ്മീഷണറടക്കം എട്ടു വിവരാവകാശ കമ്മീഷണർമാരെയും ഒരു വിജിലൻസ് കമ്മീഷണറെയും (സിവിസി) തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്രം മുന്നോട്ടുവച്ച പേരുകളിൽ വിയോജിപ്പ് രേഖപ്പെടുത്തുന്ന കുറിപ്പ് കൈമാറിയത്.
രാഹുലിന്റെ എതിർപ്പിന്റെ വിശദാംശങ്ങൾ അന്നേദിവസം പുറത്തുവന്നിരുന്നില്ലെങ്കിലും രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും വരുന്ന പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം സർക്കാർ മുന്നോട്ടുവച്ച പേരുകളിൽ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ വിയോജിപ്പ് അറിയിച്ചതെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സിഐസിയിലെ എട്ട് വിവരാവകാശ കമ്മീഷണർമാരുടെ പേരുകളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് ഓരോ പ്രതിനിധിയും ഒരു വനിതയുമടക്കം പാർശ്വത്കരിക്കപ്പെട്ട വിഭാഗത്തിൽനിന്ന് അഞ്ച് പേരുകളുണ്ടെന്ന് സ്രോതസുകൾ അറിയിച്ചു.
National
പാറ്റ്ന: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരെയും വിമർശനവുമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. രണ്ടു പേരും ഓരേ പോലെയാണെന്നും രാഹുൽ ഇന്ത്യയിലും തേജസ്വി ബിഹാറിലും നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
"രാഹുൽ പണ്ടേ രാജ്യത്ത് നിൽക്കാൻ ആഗ്രഹമില്ലാത്ത ആളാണ്. ബിഹാർ പരാജയത്തിന് ശേഷം തേജസ്വിയും അങ്ങനെയായി. അദ്ദേഹത്തിന് ഇപ്പോൾ ബിഹാറിൽ താമസിക്കാൻ ഇപ്പോൾ ഇഷ്ടമല്ല.'-കേന്ദ്രമന്ത്രി കുറപ്പെടുത്തി.
"രണ്ട് പേരും ഒരു കാര്യത്തിൽ കൂടി ഒരോ പോലെയാണ്. ഇരുവരും രാജ്യത്തിന് പുറത്തുപോയാൽ രാജ്യത്തിനെതിരെ സംസാരിക്കും. ഇരുവരുടെയും പാർട്ടികളിൽ ഇതിൽ അമർഷമുള്ളവരുണ്ട്.'-നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.
രാഹുൽ ജർമനിക്ക് പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നിത്യാനന്ദ റായ്യുടെ പ്രതികരണം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ജർമനിയിലേക്ക് പോകുന്നത്.
ജേതസ്വി യാദവ് ബിഹാറിൽ നിന്ന് അപ്രത്യക്ഷനായെന്ന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിത്യാനന്ദ് റായ് പറഞ്ഞിരുന്നു. തേജസ്വിക്ക് ബിഹാറിനോട് ഒരു താൽപര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: രാജ്യത്തെ മലിനീകരണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലിനീകരണത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് രാഹുലിന്റെ നിർദേശം.
മലിനീകരണമെന്നത് പ്രത്യയശാസ്ത്രപ്രശ്നമല്ലെന്നും സർക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പൂർണ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നും രാഹുൽ ലോക്സഭയുടെ ശൂന്യവേളയിൽ പറഞ്ഞു.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ആവരണത്തിനടിയിലാണെന്നും ലക്ഷക്കണക്കിന് കുട്ടികൾക്ക് ശ്വാസകോശ രോഗങ്ങൾ പിടിപെട്ടെന്നും ഭാവി നശിപ്പിക്കപ്പെട്ടെന്നും ആളുകൾക്ക് അർബുദം പിടിപ്പെടുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നമ്മുടെ നഗരങ്ങളിൽനിന്ന് മലിനീകരണത്തെ നീക്കം ചെയ്യാൻ സർക്കാർ ഒരു പദ്ധതി തയാറാക്കേണ്ടത് അനിവാര്യമാണെന്നും അത്തരമൊരു പദ്ധതി വികസിപ്പിക്കാനായി സർക്കാരിനോട് സഹകരിക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സർക്കാരിനും മുഴുവൻ പ്രതിപക്ഷത്തിനും ധാരണയിലെത്താൻ കഴിയുന്ന അധികം വിഷയങ്ങളില്ലെന്നും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് രാജ്യത്തെ കാണിക്കാൻ കഴിയുന്ന വിഷയമാണ് മലിനീകരണമെന്നും രാഹുൽ പറഞ്ഞു.
വിഷയത്തിൽ സർക്കാർ പാർലമെന്റിൽ ചർച്ച നടത്തണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാതെയുള്ള ഒരു ചർച്ചയാക്കി മാറ്റാൻ ശ്രമിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇതിനു ശേഷം പ്രധാനമന്ത്രി ഓരോ നഗരങ്ങൾക്കും ഒരു പദ്ധതി മുന്നോട്ടുവെക്കണമെന്നും ഇതിലൂടെ മലിനീകരണം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷനിലെയും (സിഐസി) കേന്ദ്ര വിജിലൻസ് കമ്മീഷനിലെയും (സിവിസി) ഒഴിവുകളിലേക്കു നിയമനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർക്കാർ നിർദേശിച്ച പേരുകളിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിയോജിപ്പ് അറിയിച്ചതായി സൂചന.
പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും സന്നിഹിതനായിരുന്ന അടച്ചിട്ട മുറിയിലെ യോഗത്തിൽ സർക്കാർ ഉയർത്തിക്കാട്ടിയ പേരുകളിൽ രേഖാമൂലം രാഹുൽ വിയോജിപ്പ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറടക്കം സിഐസിയിലെയും സിവിസിയിലെയും നിർണായക തസ്തികകളിലേക്കു സർക്കാർ നിർദേശിച്ച ഒരു പേരും രാഹുലിന് സ്വീകാര്യമല്ലെന്നാണ് സൂചന.
കേന്ദ്രസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ സർക്കാർ കൈകടത്തുന്നുവെന്ന് നിരന്തരം കുറ്റപ്പെടുത്തുന്ന രാഹുൽ അത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിത്തന്നെയാണു സർക്കാർ നിർദേശിച്ച പേരുകളിൽ എതിർപ്പ് അറിയിച്ചതെന്നാണു റിപ്പോർട്ട്. എന്നാൽ, ഷോർട്ട്ലിസ്റ്റ് ചെയ്ത പേരുകളിൽ രാഹുൽ രേഖാമൂലം എതിർപ്പ് അറിയിച്ചിട്ടുള്ളതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന പാനലിൽനിന്നു ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതിൽ കഴിഞ്ഞദിവസം ലോക്സഭയിൽ കേന്ദ്രത്തിനെതിരേ രാഹുൽ വിമർശനമുയർത്തിയതിനു പിറ്റേന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറടക്കമുള്ള തസ്തികകളുടെ തെരഞ്ഞെടുപ്പിനുള്ള യോഗവും നടന്നത്.
തെരഞ്ഞെടുപ്പ് നടത്തുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നിർദേശിച്ച ഒരു കേന്ദ്രമന്ത്രി എന്നിവരാണുള്ളത്. മോദി, രാഹുൽ, അമിത് ഷാ എന്നിവർ ഇന്നലെ ചേർന്ന യോഗം ഒന്നര മണിക്കൂറോളം നീണ്ടു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുരോഗമിക്കുന്നതിനിടെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക്.
ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുന്നതിനും ജർമൻ സർക്കാരിലെ മന്ത്രിമാരെ സന്ദർശിക്കുന്നതിനുമായി രാഹുൽ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കുമെന്ന് ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) അറിയിച്ചു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് വിദേശത്തേക്കു പോകുന്നതിനെ ബിജെപി വിമർശിച്ചു. രാഹുലിനെ വിദേശ് നായകനെന്നും പര്യടനനേതാവെന്നുമാണ്’ ബിജെപി വക്താവായ ഷെഹ്സാദ് പൂനവാല പരിഹസിച്ചത്. ഒരിക്കൽക്കൂടി വിദേശ് നായക്- അദ്ദേഹം എന്തിൽ മികച്ചതാണോ അതു ചെയ്യുന്നുവെന്നും ബിഹാർ തെരഞ്ഞെടുപ്പിനിടയിലും രാഹുൽ വിദേശത്തായിരുന്നുവെന്നും ഷെഹ്സാദ് എക്സിൽ കുറിച്ചു.
അതേസമയം, രാഹുലിന്റെ വിദേശ സന്ദർശനത്തെ വിമർശിക്കുന്നതിനെതിരേ കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിജി അദ്ദേഹത്തിന്റെ ജോലിയുടെ പകുതി സമയവും രാജ്യത്തിനു പുറത്താണെന്നും ലോക്സഭാ പ്രതിപക്ഷനേതാവിന്റെ സന്ദർശനത്തിനെക്കുറിച്ച് എന്തുകൊണ്ടാണ് അവർ ചോദ്യങ്ങളുയർത്തുന്നതെന്നും പ്രിയങ്ക ഗാന്ധി എംപി പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുലിന്റെ ചോദ്യങ്ങൾക്കു ബിജെപിക്ക് ഉത്തരമില്ലാത്തപ്പോൾ അവരുടെ ഏക പോംവഴി അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തുകയെന്നതാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തമ്മിൽ വാക്പോര്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് എംപി മന്ത്രിയെ വെല്ലുവിളിച്ചപ്പോൾ താൻ കാര്യങ്ങൾ പറയേണ്ട ക്രമം ആരും നിർദേശിക്കില്ലെന്ന് ഷാ തിരിച്ചടിച്ചു.
ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചെന്നും വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ പ്രതികരിച്ചു. തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആക്രമിച്ച ഷാ, നിലവിലുള്ള വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയും പട്ടിക പുതുക്കുന്നതിനും യോഗ്യരായ വോട്ടർമാർ മാത്രം ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തെ (SIR) പ്രതിപക്ഷം എതിർത്തതും ചൂണ്ടിക്കാട്ടി.
നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികകൾ ശരിയാണ്, എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ബീഹാറിലെ പോലെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഷാ പരിഹസിച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് അതിൽ ഒന്നിനെ ‘ഹൈഡ്രജൻ ബോംബ്" എന്ന് വിളിച്ചിരുന്നു.